Tuesday, September 6, 2011

ഓണസദ്യയും തിരുവാതിരകളിയും

എല്ലാവരും കാത്തിരുന്ന ആ ദിവസം എത്തിയിരിക്കുകയാണ് ....അതെ.........അതിന്നാണ് ....എന്താണ് എന്നല്ലേ. വേറൊന്നും അല്ല..........

കമ്പനിയിലെ ഓണാഘോഷം ഇന്നാണ്......എല്ലാവരും രാവിലെ അത്ത പൂവിടീല്‍ തിരക്കിലാണ്....ഭൂരിപക്ഷം ആള്‍ക്കാരും ഇന്ന് കേരളീയ വേഷം അണിഞ്ഞാണ് വന്നിരിക്കുന്നത്..........എല്ലാവരും വലിയ ഉത്സാഹത്തില്‍ ആണ്.



സമയം ഏതാണ്ട് ഉച്ച ആയപ്പം ഒരു അന്നൌന്‍സ്മെന്റ് എല്ലാവരും സദ്യകഴിക്കാന്‍ അടുത്ത ബില്‍ഡിംഗ്‌ഇല്‍ എത്തുകാ. അതിനു ശേഷം അവിടെ കുറെ ഓണക്കളികളും ഉണ്ട് അതിലും പങ്കെടുക്കുകാ........... എല്ലാവരും വളരെ ഉത്സാഹത്തോടെ ആണ് അങ്ങോട്ട്‌ പോയത്. സദ്യ ക്കുള്ള ഒരുക്കങ്ങളെല്ലാം അവിടുത്തെ ഹോട്ടലില്‍ ആണ് ഒരിക്കിയിരിക്കുന്നത്. അവിടെ എല്ലാവരും ഒരുമിച്ച് കഴിക്കാന്‍ പറ്റില്ല ....അതിനാല്‍ 3 ബാച്ച് ആയിട്ടാണ് കഴിക്കുന്നത്. ആദ്യ ബാച്ചില്‍ സ്ഥാനം കിട്ടിയവര്‍ എന്തോ വലിയ സംഭവം

പോലെ ആണ് കഴിക്കാന്‍ ഇരുന്നത്. ഇനിയാണ് സദ്യയും കളിയും.



ഇത്രയും പേരെ ഒരുമിച്ച് കണ്ട ഹോട്ടല്‍ ജീവനക്കാര്‍ ആകെ പരിഭ്രമത്തിലായി (അവിടെ ആകെ 10 ജീവനക്കാരാണ് ഉണ്ടായിരുന്നത്). അവര്‍ കുറച്ചു പേര്‍ ഒരു സൈഡില്‍ നിന്നും വിളമ്പി തുടങ്ങി. കുറെ പേര്‍ മറ്റു സൈഡില്‍ നിന്നും....പലര്‍ക്കും ചോറ് പോലും കിട്ടാത്ത അവസ്ഥ......ഈ രണ്ടു കൂട്ടരും ഏതാണ്ട് ഹാള്‍ന്റെ നടുക്കുവച്ചു കൂട്ടി മുട്ടി........പിന്നെ അവിടെ നടന്നത് ഒരു തിരുവാതിര കളിയായിരുന്നു.............2 സൈഡില്‍ ഉള്ളവര്‍ക്ക് കാര്യമായി ഒന്നും കിട്ടിയില്ല..........കിട്ടിയവര്‍ക്ക് ഭക്ഷണത്തിന്റെ സ്വാദു കാരണം ഓണസദ്യ തന്നെ വെറുത്തു പോയി......



ഇതിനിടയിലും നമ്മുടെ സിരിന്‍ജുവും അന്‍സുവും കൂടി ആര്‍ത്തി മൂത്ത് വേറെ കമ്പനിയുടെ ഓണസദ്യയുടെ ഇടയില്‍ കയറി ഇരുന്നു ......ആ കമ്പനി ക്കാര്‍ കഴുത്തിന്‌ പിടിച്ചു തള്ളി..... രണ്ടും കൂടി ചെന്ന് വീണത് സാമ്പാര്‍ ഉണ്ടാകി വച്ചിരുന്ന പാത്രത്തില്‍. അടുത്ത പന്തിയില്‍ ഇരുന്നവര്‍ക്ക് സാമ്പാര്‍ വെള്ളം കൂട്ടാന്‍ ഉള്ള ഭാഗ്യം ഉണ്ടായില്ലാ.



അങ്ങനെ ഓണസദ്യക്കിടയില്‍ തിരുവാതിരകളി നടത്തി കാണിക്കാമെന്നു ഹോട്ടല്‍കാര്‍ കാട്ടി തന്നു........

Sunday, September 4, 2011

ഒരു അവലോകന യോഗം

പുതിയ പ്രൊജക്റ്റ്‌ വൈകിയതിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ എസ്പി ഒരു യോഗം വിളിച്ചു.
എല്ലാവരും നിശബ്ദരായി നോട്ട് ബുക്കും പേനയും എടുത്തു വട്ട മേശക്കു ചുറ്റും എസ്പി പറയുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തു ഇരിക്കുകയാണ്.എസ്പി എഴുനേറ്റു നിന്ന് കാര്യം പറയാന്‍ തുടങ്ങി.

താത്വികമായ ഒരു അവലോകനമാണ് നാം ഇവിടെ ഉദ്ദേശിക്കുന്നത്

അതായത്, ടെസ്ടുചെയ്യുന്നവരും ഡെവലപ്പ് ചെയ്യുന്നവരും പ്രധാമാദ്രിഷ്ട്യാ അകല്ച്ചയിലായിരുന്നെങ്കിലും അവര്കിടയിലെ അന്തര്‍ധാര സജീവമായിരുന്നുവെന്നു വേണം കരുതാന്‍. ഒന്ന് മാനേജര്‍മ്മാരും തക്കം പാര്‍ത്തിരിക്കുകയായിരുന്നു.അങ്ങനെയാണ് പ്രൊജക്റ്റ്‌ നമുക്ക് പ്രതികൂലമായി ബാധിച്ചതു.

കേട്ട് നിന്ന മാഷ് "മനസിലായില്ല"
അതായത് ബഗ്ഗ്‌ ആധിപത്യവും മൈക്രോസോഫ്ട്‌ ചിന്ത സരണി കളും രാടിക്കലായൊരു മാറ്റമല്ല, ഇപ്പൊ മനസിലായോ?"

മാഷ് :"എന്തുകൊണ്ട് പ്രൊജക്റ്റ്‌ വൈകി എന്നുള്ളത് "സിമ്പിള്‍" ആയി പറഞ്ഞാലെന്താ , ബഗ്ഗ്‌ ആധിപത്യവും മൈക്രോസോഫ്ട്‌ ചിന്ത സരണി കളും എന്നൊക്കെ പറഞ്ഞു വെറുതെ കണ്‍ഫ്യൂഷന്‍ ആക്കുന്നതെന്തിനാ.

കച്ചേരി സാറ് :"മാഷ് മിണ്ടാതിരിക്ക്‌,മാഷ് രീഫാക്റ്റൊരിംഗ് സെഷനിലും ട്രയിനിങ്ങിലും ഒന്നും അറ്റന്‍ഡ് ചെയ്യാതതുകൊണ്ടാണ് മാഷ്ക്ക് ഒന്നും മനസിലാകാത്തത്"

മാഷ് :"കച്ചേരിക് മനസിലായോ ..എന്നാ ഒന്ന് പറഞ്ഞെ പ്രൊജക്റ്റ്‌ എന്തുകൊണ്ട് വൈകി?"
കച്ചേരി :"ആ ...ആ ...ആ .. അത് ...എസ്പി സാറ് ..നമ്മുടെ താത്വിക ആചാര്യനാണ് ..അദ്ദേഹം പറയുന്നത് കേട്ടാമതി"
എസ്പി:' മാഷെ..ടീം വര്ക് അനുവദിച്ചിട്ടുണ്ട്.. ശെരിയാ ...ഒരു സിസ്റ്റത്തിന് മുമ്പില്‍ 10 പേര്‍ ഇരുന്നു ഒരു ബഗ് ഫിക്സ് ചെയ്യുന്നതും അതുകൊണ്ടാ..
എന്ന് കരുതി ബുദ്ധി ജീവികളെ ചോദ്യം ചെയ്യാന്‍ വരരുത്.