കുറെ കാലത്തിനു ശേഷം എന്തെങ്കിലും എഴുതണം എന്ന് വിചാരിച്ചപ്പോഴാണ്
ടിന്റുമോന്‍ സെക്കന്റ് പാര്‍ട്ട് ഓഫീസില്‍ എത്തിയത്.
പേര് "അക്കുമോന്‍"
ഈശ്വരാ ഇനി ഞാന്‍ എഴുതി മരിക്കും
ഇവന്റെ മണ്ടത്തരങ്ങള്‍ എല്ലാം ഒരാള്‍ എഴുതുകയാണെങ്കില്‍ അയാള്‍ കയ്യിനു വാദം വന്നു ചത്തുപോകും.
ജോയിന്‍ ചെയ്തു രണ്ടുവര്‍ഷം കഴിയാറായി ഇപ്പോഴും എന്തെങ്കിലും ചോദിച്ചാല്‍ പറയും,
"അത് ഞാന്‍ ഒരു ഫ്രെശേര്‍ ആണേ , എനിക്ക് എല്ലാം പറഞ്ഞു തരണം"
ഈ പോക്ക് പോയാല്‍ പത്തുവര്‍ഷം കഴിഞ്ഞാലും ഇവന്റെ ബുദ്ധിക്കു പ്രായം തോന്നുകയേ ഇല്ല.
ഒരു ദിവസം ഇവന്‍ എല്ലാവരുടെ സീറ്റിലും പോയി ഹെല്പ് ചോദി കുകയാണ്
"അയ്യോ...അതേയ്....എന്റെ ഫയല്‍ കളില്‍ ചെക്കൌട്ട് ഓപ്ഷന്‍ കാണാന്‍ ഇല്ല"
അതറിഞ്ഞു ഒരാള്‍ പോയി നോക്കിയതാ ...ഇവന്‍ IIS ഇല്‍ റൈറ്റ് ക്ലിക്ക് ചെയ്തു നല്ല തെരച്ചില്‍ എവിടെ പോയി ഈ
ചെക്കൌട്ട് ഓപ്ഷന്‍ !!!
-------------------------
പിന്നെ, ലോക്കല്‍ വെബ് സൈറ്റ് സെറ്റപ്പ് ചെയ്യുകയാണ് ....
ഒരു എറര്‍ മെസ്സേജ് കണ്ടു....പുള്ളി അന്താളിച്ചു നില്‍കുമ്പോള്‍ ...ആ വഴി വന്ന ടീം മേറ്റ് സ്ക്രീനില്‍ നോക്കി
അവനോടു ചോദിച്ചു: " ലൈസന്സ് ഉണ്ടോ ....? "
പുള്ളി നേരെ പോക്കറ്റില്‍ കയ്യിട്ടു , പേഴ്സ് എടുത്തു ..
"ഉണ്ടല്ലോ ...ടൂ വീലറും ഉണ്ട് ഫോര്‍ വീലറും... "
എന്റെ അമ്മെ !!!!!
ശെരിക്കും ഒരു ട്രൈല്‍ വെര്‍ഷന്‍ കംപോനെന്റ്റ് എറര്‍ ആയിരുന്നു സ്ക്രീനില്‍..
അതിന്റെ ലൈസന്സ് ആണ് വേണ്ടത്..
---------------------------
തള്ളലിന്റെ ആശാന്‍ ആണ് അക്കുമോന്‍ .
പുള്ളിക്ക് വീട്ടില്‍ എത്താന്‍ ഓഫീസില്‍ നിന്നും രണ്ടു മണിക്കൂര്‍ വേണം.
എല്ലാവരും ചോദിച്ചു ഒരു മണികൂര്‍ പോരെ ..
പുള്ളി പറഞ്ഞു മതി...
ഒരു മണിക്കൂര്‍ നാട്ടില്‍ എത്താന്‍ ...
പുള്ളിയുടെ നാട്ടില്‍ ഒരു ഗ്രൌണ്ട് ഉണ്ടത്രേ ...
അടുത്ത ഒരു മണിക്കൂര്‍ അത് മുറിച്ചു കടക്കാന്‍ ആണെന്ത്ര ..
കേരളത്തിലെ ഏറ്റവും വലിയ ഗ്രൌണ്ട്!!
ഇതൊന്നും ഈ സര്‍ക്കാര്‍ കണ്ടില്ലേ....!! എല്ലാ കളിയും ജവഹര്‍ ലാല്‍ നെഹ്‌റു സ്ടടിയത്തില്‍ ആണെല്ലോ ? !
ഇത് പോട്ടതരങ്ങളുടെ തുടക്കം....
ഇനി നമുക്ക് ബ്ലോഗ് സജീവമാക്കാം :)
-----------------
തുടരാതിരിക്കാന്‍ നിര്‍വാഹമില്ല .....
