Monday, May 28, 2012

"അക്കുമോന്‍" - ദി ഫ്രെഷര്‍



കുറെ കാലത്തിനു ശേഷം എന്തെങ്കിലും എഴുതണം എന്ന് വിചാരിച്ചപ്പോഴാണ് 
ടിന്റുമോന്‍ സെക്കന്റ്‌ പാര്‍ട്ട്‌ ഓഫീസില്‍ എത്തിയത്.
പേര് "അക്കുമോന്‍" 

ഈശ്വരാ ഇനി ഞാന്‍ എഴുതി മരിക്കും

ഇവന്റെ മണ്ടത്തരങ്ങള്‍ എല്ലാം ഒരാള്‍ എഴുതുകയാണെങ്കില്‍ അയാള്‍ കയ്യിനു വാദം വന്നു ചത്തുപോകും.

ജോയിന്‍ ചെയ്തു രണ്ടുവര്‍ഷം കഴിയാറായി ഇപ്പോഴും എന്തെങ്കിലും ചോദിച്ചാല്‍ പറയും,
"അത് ഞാന്‍ ഒരു ഫ്രെശേര്‍ ആണേ , എനിക്ക് എല്ലാം പറഞ്ഞു തരണം"

ഈ പോക്ക്   പോയാല്‍ പത്തുവര്‍ഷം കഴിഞ്ഞാലും ഇവന്റെ ബുദ്ധിക്കു പ്രായം തോന്നുകയേ  ഇല്ല.

ഒരു ദിവസം ഇവന്‍ എല്ലാവരുടെ സീറ്റിലും പോയി ഹെല്പ് ചോദി കുകയാണ് 
"അയ്യോ...അതേയ്....എന്റെ ഫയല്‍ കളില്‍ ചെക്കൌട്ട് ഓപ്ഷന്‍  കാണാന്‍ ഇല്ല"
അതറിഞ്ഞു ഒരാള്‍ പോയി നോക്കിയതാ ...ഇവന്‍ IIS ഇല്‍ റൈറ്റ് ക്ലിക്ക് ചെയ്തു  നല്ല  തെരച്ചില്‍  എവിടെ പോയി ഈ
ചെക്കൌട്ട് ഓപ്ഷന്‍ !!! 
 -------------------------
പിന്നെ,  ലോക്കല്‍ വെബ്‌ സൈറ്റ് സെറ്റപ്പ് ചെയ്യുകയാണ് ....
ഒരു എറര്‍ മെസ്സേജ് കണ്ടു....പുള്ളി അന്താളിച്ചു നില്‍കുമ്പോള്‍ ...ആ വഴി വന്ന ടീം മേറ്റ്‌ സ്ക്രീനില്‍ നോക്കി
അവനോടു  ചോദിച്ചു: " ലൈസന്സ് ഉണ്ടോ ....? "
പുള്ളി നേരെ പോക്കറ്റില്‍ കയ്യിട്ടു , പേഴ്സ് എടുത്തു ..
"ഉണ്ടല്ലോ ...ടൂ വീലറും ഉണ്ട്  ഫോര്‍  വീലറും... " 

എന്റെ അമ്മെ !!!!!

ശെരിക്കും ഒരു ട്രൈല്‍ വെര്‍ഷന്‍ കംപോനെന്റ്റ് എറര്‍ ആയിരുന്നു സ്ക്രീനില്‍..
അതിന്റെ ലൈസന്സ് ആണ് വേണ്ടത്..
---------------------------
തള്ളലിന്റെ ആശാന്‍ ആണ് അക്കുമോന്‍ .

പുള്ളിക്ക് വീട്ടില്‍ എത്താന്‍ ഓഫീസില്‍ നിന്നും  രണ്ടു മണിക്കൂര്‍ വേണം.
എല്ലാവരും ചോദിച്ചു ഒരു മണികൂര്‍ പോരെ .. 

പുള്ളി പറഞ്ഞു മതി...
ഒരു മണിക്കൂര്‍ നാട്ടില്‍ എത്താന്‍ ...
പുള്ളിയുടെ നാട്ടില്‍ ഒരു ഗ്രൌണ്ട് ഉണ്ടത്രേ ...
അടുത്ത ഒരു മണിക്കൂര്‍ അത് മുറിച്ചു കടക്കാന്‍ ആണെന്ത്ര ..
കേരളത്തിലെ ഏറ്റവും  വലിയ ഗ്രൌണ്ട്!! 

ഇതൊന്നും ഈ സര്‍ക്കാര്‍ കണ്ടില്ലേ....!! എല്ലാ കളിയും ജവഹര്‍ ലാല്‍ നെഹ്‌റു സ്ടടിയത്തില്‍  ആണെല്ലോ ? !

ഇത് പോട്ടതരങ്ങളുടെ തുടക്കം....

ഇനി നമുക്ക് ബ്ലോഗ്‌ സജീവമാക്കാം :) 
-----------------
തുടരാതിരിക്കാന്‍ നിര്‍വാഹമില്ല .....

Tuesday, March 6, 2012

ജിഗാന്സു !!!

അങ്ങനെ ക്ലയന്റിനെ വിളിക്കാന്‍ കുട്ടപ്പന്‍ അതിരാവിലെ 3 മണിക്ക് കുളിച്ചൊരുങ്ങി
യാത്രയായി.ക്ഷണിക്കാനുള്ള എല്ലാ സെറ്റപ്പും ഗെറ്റപ്പും ആയി മസിലുപിടിച്ചു കാറില്‍ ഇരിക്കുകയാണ്.
കയ്യില്‍ നെയിം ബോര്‍ഡ് ഉണ്ട്.പേര് "ജിഗാന്സു".ഇത് കണ്ടു വേണം അയാള്‍ കുട്ടപ്പനെ തിരിച്ചറിയാന്‍.
കുട്ടപ്പന്‍ എയര്‍ പോര്‍ട്ടില്‍ എത്തി ബോര്‍ഡ്‌ പിടിച്ചു ഇരിക്കുമ്പോള്‍ എത്തി ഒരു സായിപ്പും
മതാമയും.
കുട്ടപ്പന്‍ : (ഇംഗ്ലീഷില്‍) നിങ്ങള്‍ മാത്രo എന്ന് പറഞ്ഞു , ഈ പെണ്ണോ ? !!
ജിഗാന്സു : അതെന്റെ ഭാര്യയാ
കുട്ടപ്പന്‍:ശെരി..വരൂ...
കുട്ടപ്പനും അവരും കാറില്‍ കേറി.പോകുന്നവഴി
പല നാട്ടുകാര്യങ്ങളും സംസാരിച്ചു.പക്ഷെ ഒരു കാര്യം പറഞ്ഞത് വണ്ടി ഇന്ഫോ പാര്‍കിനടുത് എത്തിയപ്പോഴാണ്.
കുട്ടപ്പന്‍ : ഇവിടെയാണ്‌ ഞങ്ങളുടെ ഒഫീസ് ABC Global
ജിഗാന്സു : ABC Global ..അത് ഏത് കമ്പനിയാ
കുട്ടപ്പന്‍ അന്തം വിട്ടു ....കാര്യങ്ങള്‍ തിരക്കിയപ്പോഴാണ്‌ സംഗതി മനസിലായത്
ആള് മാറി പോയി!!
വേഗം കുട്ടപ്പന്‍ ഒരു പതിനഞ്ചു സോറി പറഞ്ഞു തിരിച്ചുവിടാന്‍ ശ്രേമം തുടങ്ങി.
അപ്പൊ ഒരു ഫോണ്‍ : "ഹായ് കുട്ടപ്പന്‍ ..ഞാന്‍ ഇവിടെ റൂമില്‍ ചെക്കിന്‍ ചെയ്തു.നിങ്ങള്‍ അറിയാതെ ഉറങ്ങി പോയി അല്ലെ
സാരമില്ല"!!

കഷ്ട്ടപെട്ടു ഉറക്കമൊഴിച്ച കുട്ടപ്പന്‍ :"എന്റമ്മേ ഇത് എത്ര ജിഗാന്‍സുവാ " !!

Wednesday, December 7, 2011

രക്തദാനം 'മഹാ' !! ? ദാനം

റീജപ്പന്‍ കണ്ണ് തിരുമ്മി എഴുനേറ്റു.മൊബൈല്‍ റിംഗ് ചെയ്യുന്നുണ്ട്.അറ്റന്‍ഡ് ചെയ്തു.
ഒരു ഫ്രണ്ട് "എടാ ..നിന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ ബി പോസിറ്റീവ് അല്ലെ ?"

റി:" അതെ.."

ഫ്ര :"എന്റെ അമ്മൂമ്മ ക്ക് രക്തം വേണം..നീ വേഗം sunrise ഹോസ്പിറ്റലില്‍ വരണം"

കേട്ടപാതി റീജപ്പന്‍ വേഗം മുഖവും കഴുകി ഓടി.

ഹോസ്പിറ്റലില്‍ എത്തി.

ബ്ലഡ്‌ എടുക്കുന്ന റൂമില്‍ പോയി കിടന്നു.നേഴ്സ് വന്നു, ഒരു ഹെല്‍ത്ത്‌ ചെക്ക്‌ അപ്പ്‌ നടത്തി.

സാധാരണ 400 ML എടുക്കാറുണ്ട്.പക്ഷെ വേണ്ട 250 ML മതിയെന്ന് നേഴ്സ് , അതിനുള്ള

കപാസിറ്റി യെ തനിക്കുള്ളൂ.

അങ്ങനെ രക്തo എടുത്തു.റീജപ്പന്‍ കോട്ടന്‍ തിരുമ്മി പിട്ടിച്ചു കട്ടിലില്‍ നിന്നും എഴുന്നേറ്റു 2 അടി നടന്നതെയുള്ള്

"ട്ടും..." താഴെ വീണും.സിസ്റ്റെരുടെ ബഹളം കേട്ടു "Dr " ഓടി വന്നു.

Dr : "കുറച്ചു രക്തം വേണം" , 800 ML !! , അപ്പോഴേക്കും രക്തം കിളവിയുടെ ശരീരത്തില്‍ എത്തിയിരുന്നു.

അവസാനം അമ്മൂമ്മ/കിളവി പറഞ്ഞു "എന്റെ ജീവനേക്കാളും വലുതാണ്‌ ഒരു ചെരുപ്പകാരന്റെ ജീവിതം".

എന്റെ രക്തം മുഴുവന്‍ അവനു കൊടുത്തോളു.

അങ്ങനെ അമ്മോമയുടെ ശരീരത്തില്‍ നിന്നും 400 ML എടുത്തു ,
പിന്നെ ബ്ലഡ്‌ ബാങ്കില്‍ നിന്ന് 400 ഉം.അങ്ങനെ രീജപ്പനെ രക്ഷപ്പെടുത്തി.

അങ്ങനെ രക്തം വിറ്റു രക്തം വാങ്ങി റീജപ്പന്‍ തിരിച്ചെത്തി...!!

NB : - രക്തം കൊടുക്കാന്‍ പോകുന്നതിനു മുമ്പ് വെള്ളം അടിക്കാതെ ഇരിക്കുക.

ദുഷിച്ച ചിന്തകള്‍ ഒഴിവാക്കുക.

പുക വലിക്കാതെ ഇരിക്കുക.

നന്നായി ഭക്ഷണം കഴിക്കുക.

നന്നായി ഉറങ്ങുക.!!

Wednesday, October 12, 2011

റീജപ്പന്‍ ബാങ്കില്‍

കിട്ടുന്ന മഹത്തായ സാലറി കാശ് തികയുന്നില്ല.റീജപ്പന്‍ ലോണ്‍ എടുക്കാന്‍ തീരുമാനിച്ചു.
അങ്ങനെ SBI യില്‍ പോയി.മാനേജര്‍ റെ കണ്ടു.സംസാരിച്ചപ്പോള്‍ , അദ്ദേഹം
"നോക്കട്ടെ ,ഏതായാലും ഒരു റിക്വസ്റ്റ് എഴുതി തരണം"
റീജപ്പന്‍ :"ശരി"
റീജപ്പന്‍ നേരെ പോയി പേനയും പേപ്പറും എടുത്തു റിക്വസ്റ്റ് എഴുതിയുണ്ടാക്കി.
നൂറു പ്രാവശ്യം വായിച്ചു നോക്കി , അത് മാനേജര്‍ ക്ക് കൊടുത്തു"
പക്ഷെ പുള്ളി "FROM " (ഫ്രം അഡ്രസ്‌ )ചേര്‍ക്കാന്‍ വിട്ടു പോയിരുന്നു.
മാനേജര്‍ അതില്‍ ഫ്രം അഡ്രസ്‌ അല്ലെങ്കില്‍ അക്കൗണ്ട്‌ ല്‍ ഉള്ള പേര് എഴുതാന്‍ പറഞ്ഞു.
റീജപ്പന്‍ ആദ്യം ATM സ്ലിപ് നോക്കി , അതില്‍ ഒന്ന് മില്ല, പാസ്‌ ബുക്ക്‌ ,അതുമില്ല ..
അവസാനം ATM കാര്‍ഡ്‌ നോക്കി അതില്‍ എഴുതിയത് എഴുതികൊടുത്തു.
മാനേജര്‍ ക്ക് കൊണ്ടുപോയി കൊടുത്തു.
അത് കണ്ട മാനേജര്‍ ഒരു പൊട്ടിച്ചിരി ,അടുത്തുള്ള കുഞ്ഞുട്ടന്‍ ആ പേപ്പര്‍ ലേക്ക് ഒന്ന്
നോക്കി അതില്‍ എഴുതി വെച്ചിരിക്കുന്നു
"From Branch Manager "
താഴെ അഡ്രസ്‌ നോക്കി ,എഴുതിവെച്ചിരിക്കുന്നു "To The Manager "
NB :-
പെട്ടന്ന് ഇഷ്യൂ ചെയ്യുന്ന ATM കാര്‍ഡില്‍ പേരിനു പകരം "Branch Manager"
എന്നായിരിക്കും എഴുതുക.

Tuesday, September 6, 2011

ഓണസദ്യയും തിരുവാതിരകളിയും

എല്ലാവരും കാത്തിരുന്ന ആ ദിവസം എത്തിയിരിക്കുകയാണ് ....അതെ.........അതിന്നാണ് ....എന്താണ് എന്നല്ലേ. വേറൊന്നും അല്ല..........

കമ്പനിയിലെ ഓണാഘോഷം ഇന്നാണ്......എല്ലാവരും രാവിലെ അത്ത പൂവിടീല്‍ തിരക്കിലാണ്....ഭൂരിപക്ഷം ആള്‍ക്കാരും ഇന്ന് കേരളീയ വേഷം അണിഞ്ഞാണ് വന്നിരിക്കുന്നത്..........എല്ലാവരും വലിയ ഉത്സാഹത്തില്‍ ആണ്.



സമയം ഏതാണ്ട് ഉച്ച ആയപ്പം ഒരു അന്നൌന്‍സ്മെന്റ് എല്ലാവരും സദ്യകഴിക്കാന്‍ അടുത്ത ബില്‍ഡിംഗ്‌ഇല്‍ എത്തുകാ. അതിനു ശേഷം അവിടെ കുറെ ഓണക്കളികളും ഉണ്ട് അതിലും പങ്കെടുക്കുകാ........... എല്ലാവരും വളരെ ഉത്സാഹത്തോടെ ആണ് അങ്ങോട്ട്‌ പോയത്. സദ്യ ക്കുള്ള ഒരുക്കങ്ങളെല്ലാം അവിടുത്തെ ഹോട്ടലില്‍ ആണ് ഒരിക്കിയിരിക്കുന്നത്. അവിടെ എല്ലാവരും ഒരുമിച്ച് കഴിക്കാന്‍ പറ്റില്ല ....അതിനാല്‍ 3 ബാച്ച് ആയിട്ടാണ് കഴിക്കുന്നത്. ആദ്യ ബാച്ചില്‍ സ്ഥാനം കിട്ടിയവര്‍ എന്തോ വലിയ സംഭവം

പോലെ ആണ് കഴിക്കാന്‍ ഇരുന്നത്. ഇനിയാണ് സദ്യയും കളിയും.



ഇത്രയും പേരെ ഒരുമിച്ച് കണ്ട ഹോട്ടല്‍ ജീവനക്കാര്‍ ആകെ പരിഭ്രമത്തിലായി (അവിടെ ആകെ 10 ജീവനക്കാരാണ് ഉണ്ടായിരുന്നത്). അവര്‍ കുറച്ചു പേര്‍ ഒരു സൈഡില്‍ നിന്നും വിളമ്പി തുടങ്ങി. കുറെ പേര്‍ മറ്റു സൈഡില്‍ നിന്നും....പലര്‍ക്കും ചോറ് പോലും കിട്ടാത്ത അവസ്ഥ......ഈ രണ്ടു കൂട്ടരും ഏതാണ്ട് ഹാള്‍ന്റെ നടുക്കുവച്ചു കൂട്ടി മുട്ടി........പിന്നെ അവിടെ നടന്നത് ഒരു തിരുവാതിര കളിയായിരുന്നു.............2 സൈഡില്‍ ഉള്ളവര്‍ക്ക് കാര്യമായി ഒന്നും കിട്ടിയില്ല..........കിട്ടിയവര്‍ക്ക് ഭക്ഷണത്തിന്റെ സ്വാദു കാരണം ഓണസദ്യ തന്നെ വെറുത്തു പോയി......



ഇതിനിടയിലും നമ്മുടെ സിരിന്‍ജുവും അന്‍സുവും കൂടി ആര്‍ത്തി മൂത്ത് വേറെ കമ്പനിയുടെ ഓണസദ്യയുടെ ഇടയില്‍ കയറി ഇരുന്നു ......ആ കമ്പനി ക്കാര്‍ കഴുത്തിന്‌ പിടിച്ചു തള്ളി..... രണ്ടും കൂടി ചെന്ന് വീണത് സാമ്പാര്‍ ഉണ്ടാകി വച്ചിരുന്ന പാത്രത്തില്‍. അടുത്ത പന്തിയില്‍ ഇരുന്നവര്‍ക്ക് സാമ്പാര്‍ വെള്ളം കൂട്ടാന്‍ ഉള്ള ഭാഗ്യം ഉണ്ടായില്ലാ.



അങ്ങനെ ഓണസദ്യക്കിടയില്‍ തിരുവാതിരകളി നടത്തി കാണിക്കാമെന്നു ഹോട്ടല്‍കാര്‍ കാട്ടി തന്നു........

Sunday, September 4, 2011

ഒരു അവലോകന യോഗം

പുതിയ പ്രൊജക്റ്റ്‌ വൈകിയതിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ എസ്പി ഒരു യോഗം വിളിച്ചു.
എല്ലാവരും നിശബ്ദരായി നോട്ട് ബുക്കും പേനയും എടുത്തു വട്ട മേശക്കു ചുറ്റും എസ്പി പറയുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തു ഇരിക്കുകയാണ്.എസ്പി എഴുനേറ്റു നിന്ന് കാര്യം പറയാന്‍ തുടങ്ങി.

താത്വികമായ ഒരു അവലോകനമാണ് നാം ഇവിടെ ഉദ്ദേശിക്കുന്നത്

അതായത്, ടെസ്ടുചെയ്യുന്നവരും ഡെവലപ്പ് ചെയ്യുന്നവരും പ്രധാമാദ്രിഷ്ട്യാ അകല്ച്ചയിലായിരുന്നെങ്കിലും അവര്കിടയിലെ അന്തര്‍ധാര സജീവമായിരുന്നുവെന്നു വേണം കരുതാന്‍. ഒന്ന് മാനേജര്‍മ്മാരും തക്കം പാര്‍ത്തിരിക്കുകയായിരുന്നു.അങ്ങനെയാണ് പ്രൊജക്റ്റ്‌ നമുക്ക് പ്രതികൂലമായി ബാധിച്ചതു.

കേട്ട് നിന്ന മാഷ് "മനസിലായില്ല"
അതായത് ബഗ്ഗ്‌ ആധിപത്യവും മൈക്രോസോഫ്ട്‌ ചിന്ത സരണി കളും രാടിക്കലായൊരു മാറ്റമല്ല, ഇപ്പൊ മനസിലായോ?"

മാഷ് :"എന്തുകൊണ്ട് പ്രൊജക്റ്റ്‌ വൈകി എന്നുള്ളത് "സിമ്പിള്‍" ആയി പറഞ്ഞാലെന്താ , ബഗ്ഗ്‌ ആധിപത്യവും മൈക്രോസോഫ്ട്‌ ചിന്ത സരണി കളും എന്നൊക്കെ പറഞ്ഞു വെറുതെ കണ്‍ഫ്യൂഷന്‍ ആക്കുന്നതെന്തിനാ.

കച്ചേരി സാറ് :"മാഷ് മിണ്ടാതിരിക്ക്‌,മാഷ് രീഫാക്റ്റൊരിംഗ് സെഷനിലും ട്രയിനിങ്ങിലും ഒന്നും അറ്റന്‍ഡ് ചെയ്യാതതുകൊണ്ടാണ് മാഷ്ക്ക് ഒന്നും മനസിലാകാത്തത്"

മാഷ് :"കച്ചേരിക് മനസിലായോ ..എന്നാ ഒന്ന് പറഞ്ഞെ പ്രൊജക്റ്റ്‌ എന്തുകൊണ്ട് വൈകി?"
കച്ചേരി :"ആ ...ആ ...ആ .. അത് ...എസ്പി സാറ് ..നമ്മുടെ താത്വിക ആചാര്യനാണ് ..അദ്ദേഹം പറയുന്നത് കേട്ടാമതി"
എസ്പി:' മാഷെ..ടീം വര്ക് അനുവദിച്ചിട്ടുണ്ട്.. ശെരിയാ ...ഒരു സിസ്റ്റത്തിന് മുമ്പില്‍ 10 പേര്‍ ഇരുന്നു ഒരു ബഗ് ഫിക്സ് ചെയ്യുന്നതും അതുകൊണ്ടാ..
എന്ന് കരുതി ബുദ്ധി ജീവികളെ ചോദ്യം ചെയ്യാന്‍ വരരുത്.