Wednesday, July 27, 2011

കുഞ്ഞു റപ്പായി Reloaded...!!!

റപ്പായിയുടെ മരണത്തിനു ശേഷം നാട്ടു കാരെല്ലാം സങ്കടത്തിലായിരുന്നു.
പക്ഷെ ഇന്ന് കൊച്ചിക്കാര്‍ എല്ലാം മറന്നു.കാരണം അവര്‍ക്ക് കുഞ്ഞുട്ടന്‍ ഉണ്ട്.
നാട്ടിലെ ക്ലബ്ബു കാരെല്ലാം പിടിയും വലിയുമാണ്.പുള്ളി ഓണക്കാലമായാല്‍ പിന്നെ കുറെദിവസം ഓഫീസില്‍ ലീവ് ആണ്.തീറ്റ മത്സരം ഉണ്ടാകും.

ഒരു ദിവസം ഞാന്‍ ഓഫീസിലെ ടിവി റൂമില്‍ പോയതാ, ആരോ മേശപ്പുറത്തു
കുറച്ചു ചോറ് കൂട്ടിവെച്ചിരിക്കുന്നു ,അന്ന് ഫുഡ്‌ ഫെസ്റിവല്‍ ഉള്ളതാ ഞാന്‍ കരുതി ആരോ പാത്രത്തിലിടാന്‍ വേണ്ടി താല്‍കാലികമായി വച്ചതാന്നു.

ഞാന്‍ ചെന്ന് ചോറ് പതുക്കെ കൈകൊണ്ടു മാറ്റി നോക്കിയപ്പോള്‍ ഒരു ആള്‍ അതിനുപുറകില്‍ ഇരിക്കുന്നു.എന്നെ കണ്ട പാടെ അയാള്‍

(കുഞ്ഞുട്ടന്‍) "അളിയാ ,വാ ചോറ് കഴിക്കാം"
ഞാന്‍ ചോദിച്ചു :" ഇന്നെന്താ വാഴയിലയില്‍ ചോറ് ,ടിഫ്ഫിന്‍ ബോക്സ്‌ എവിടെ ? !! "
കുഞ്ഞുട്ടന്‍ : "അളിയാ., ടിഫ്ഫിന്‍ ബോക്സില്‍ ആകെ അഞ്ചു തട്ടുകളെയുള്ളൂ
അപ്പൊ തോരനും ,കറിയുമെല്ലാം ഞാന്‍ എവിടെ വയ്ക്കും"

ഞാന്‍ ഒന്ന് അന്തം വിട്ടു നിന്നുപ്പോയി.

കാവിലെ പൂരത്തിന് ചെസ്സ്‌ കളിക്കാന്‍ പോയാല്‍ ഒരു ചെമ്പ് നിറയെ അടപ്രഥമന്‍ കിട്ടും.
അത് പോലെ വല്ലതും കിട്ടിയാലോ എന്ന് കരുതി ഓഫീസിലും ചെസ്സിനു കൂടിയിട്ടുണ്ട്.
കുഞ്ഞുട്ടന്‍ ഇപ്പൊ രാത്രി ഇരുന്നു പഠിക്കുകയാണ് "ചെസ്സ്‌" എങ്ങനെയാണ്.
ചെസ്സിലെ കരുക്കളെല്ലാം കാരംസ് പോലെ മുടിച്ചാണോ കളിക്കുന്നത്.

ഓഫീസിലെ പുതിയ കോഫി മെഷീന്‍ വിജയിച്ചു,'

" ഇംഗ്ലീഷ് അറിയാത്തവര്‍ അഭിപ്രായം പറഞ്ഞിട്ട് പോലും !!"

അതിന്റെ കാരണവും കുഞ്ഞുട്ടന്‍ തന്നെ.
ഒരു കാരംസ് മാച്ചിനു പത്തു ഗ്ലാസ് കാപ്പി കുടിച്ചു തീര്‍ക്കും.എല്ലാം പുതിയ കോഫി മെഷീനില്‍ നിന്ന്.മാന്‍ ഓഫ് ദി പന്റ്രി ,മാന്‍ ഓഫ് ദി കഫടീരിയ ഇന്‍ഫോപാര്‍ക്ക് ഇങ്ങനെ കുറെ അവാര്‍ഡുകള്‍ കുഞ്ഞുട്ടന് കിട്ടി.

കുഞ്ഞുട്ടന് ബ്ലോഗ്ഗെറുടെ ഒരായിരം ചൂടുള്ള ചിക്കന്‍ 65 ആശംസകള്‍...!!!

അത് ഞാനാ മാഷെ

പതിവ് പോലെ പപ്പു ഇന്നും ബിസിയാണ് കാരണം ഒരു ബഗ് ഫിക്സ് ചെയ്യാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് മൂന്ന് ദിവസം കഴിഞ്ഞു........ഇത് വരെയും ഒരു പിടിയും കിട്ടിയിട്ടില്ല.........എന്താ ആ ബഗ് ഉണ്ടാവാന്‍ കാരണം എന്ന്കണ്ടുപിടിച്ചിട്ടെ ഉള്ളൂ എന്ന ഭാവത്തില്‍ ആണ്.

ഇനി ബഗ് എന്താണെന്ന് പറയാം.............ഒരു ആവശ്യവും ഇല്ലാതെ UNKNOWN എന്നുള്ള മെസേജ് വരുന്നു.....എല്ലായിടത്തും ഇല്ല പപ്പു ചെയ്ത ഭാഗത്ത് മാത്രം(ഒരു സിഗ്നേചര്‍ പോലെ)........പപ്പു വല്ലപ്പോഴും ആണ് എന്തെങ്കിലും ചെയ്യുന്നത്.....അല്ലാത്ത സമയം വല്ല ചളിയും പറഞ്ഞു ചിരിച്ചും ബാക്കി ഉള്ളവരെ കൊണ്ട് ചിന്തിപ്പിച്ചും(പപ്പുവിന് വട്ടാണോ എന്ന്) ഒന്നോ രണ്ടോ പിരി പോയവരെ പോലെ നടപ്പാണ് പണി.ഈ പപ്പുവിന്‍റെ ബ്ലോഗ് ആണ് "ചളിയും ചിരിയും ചിന്തകളും".

മാനേജര്‍ ഇന്നും രാവിലെ വന്നു ചോദിച്ചു വല്ലതും നടക്കുമോ എന്ന്. അതിന്‍റെ ഒരു ചളിയും അവന്‍റെ മുഖത്ത് ഇല്ലെങ്കിലും അവന്‍ ആത്മാര്‍ഥമായി പണി എടുക്കുവാണ്. കമ്പനിയില്‍ മുഴുവന്‍ ഒരു നിശബ്ദത അലയടിക്കുന്ന ഒരു ഉച്ച സമയം.

പെട്ടെന്നായിരുന്നു അത് സംഭവിച്ചത്............ഒരലര്‍ച്ച.............പപ്പുവിന്‍റെ അപ്പുറത്തിരുന്ന ബുദ്ധി ഉറക്കാത്ത മാസ്റ്റര്‍ ഇക്രുമോന്‍ വരെ ഞെട്ടിപ്പോയി................അതേ ആതവന്‍ കണ്ടു പിടിച്ചു......ആരോ അതില്‍ ഹാര്‍ഡ് കോഡ് ചെയ്തിരിക്കുന്നു....UNKNOWN എന്ന്..............മാനേജരെ വിളിച്ചു കാണിച്ചു.........അതുകണ്ട മാനേജര്‍ നീട്ടി ഒരു ആട്ട്........ഭാ.....ക്ല ക്ലാ ക്ലി ക്ലീ ......ഇതാണോടാ 3 ദിവസം എടുത്ത് കണ്ടു പിടിച്ചത്......പപ്പു ആണെല്‍ ചിരിച്ചൊണ്ട് പറയുന്നു......അത് ഞാനാ മാഷേ....ആര്‍ക്കും ഒന്നും മനസ്സിലായില്ല.

ഇനി കാര്യം പറയാം............. ഹാര്‍ഡ് കോഡ് ചെയ്തിരിക്കുന്നതീന് തൊട്ടു മുകളില്‍ ഒരു കമെന്‍റ്..............MODIFIED BY PAPPU ON LAST FRIDAY..............അതാണ് അവന്‍ തിങ്കള്‍ മുതല്‍ ഇരുന്നു 3 ദിവസം എടുത്തു കണ്ടു പിടിച്ചത്.................പപ്പുവിനെ ശരിക്ക് അറിയാവുന്നവര്‍ക്ക് അറിയാം അവന്‍ ഇതല്ല ഇതിനപ്പുറം കാണിക്കും എന്ന്


ഇനി ഒരു ചോദ്യം:

എന്തുകൊണ്ട് ബ്ലോഗിന് പപ്പു "ചളിയും ചിരിയും ചിന്തകളും" എന്ന പേരിട്ടു?
ശരി ഉത്തരം കമെന്‍റ് ഇടുന്നവര്‍ക്ക് പ്രത്യേകിച്ച് സമ്മാനം ഒന്നും ഇല്ല........പക്ഷേ ഉത്തരം തെറ്റിച്ചാല്‍ പപ്പുവുമായി അര മണിക്കൂര്‍ സംസാരിപ്പിക്കും...........ഈ സംസാരം കഴിയുമ്പോള്‍ ഉത്തരം തെറ്റിച്ചവന്റെ സമനില തെറ്റിയാല്‍ ലേഖകനെ ശപിക്കരുത് എന്നൊരു അപേക്ഷ മാത്രം.

Tuesday, July 26, 2011

ന്യൂസ്‌

പതിവായി ഫ്രഷ്‌ റൂമില്‍ കണ്ണാടിയില്‍ നോക്കി
"എന്തേ കണ്ണനിത്ര കറുപ്പുനിറം ..." എന്ന പാട്ട് പാടിയ റിച്ച് മോനെ HR
പിടികൂടി ,
റിച്ച് മോന്‍ ടെന്‍ഷനില്‍ ആണ്, എല്ലാവരും കരിഞ്ഞ റിച്ച് ...എന്ന് വിളിച്ചതുമുതല്‍.

അത് പോലെ പതിവായി കാരംസ് കളിക്കുകയും
മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്ത ഗുണ്ടുമോനെയും
പിടിച്ചു.
രണ്ടുവകുപ്പുകളാണ് ഗുണ്ടുമോന് എതിരെ ഫയല്‍ ചെയ്തിട്ടുള്ളത്.

സുനുമോന്‍ ബ്ലോഗിന്റെ ബ്ലോഗാധിപരുടെ ചിത്രം വരച്ചു അയച്ചുതന്നിട്ടുണ്ട്....

'മൂത്താപ്പ'യുടെ പിങ്ങല്‍

Contract ഇല്‍ നിന്നും പെര്‍മനന്റ് ആകാന്‍ വേണ്ടി "പലരുടെയും" പിന്നാലെ നടക്കുകയാണ്.

"മൂത്താപ്പയും" ഒരു താല്‍കാലിക ജീവനകാരനാണ്.
അതിനിടയില്‍ "മൂത്താപ്പ" ഒന്ന് പിംഗ് ചെയ്തു.
"എടാ.നീ പ്രഗ്നനന്റ്റ് ആയോ..,ഞാന്‍ ആയി "
(ഉദ്ദേശിച്ചത് പെര്‍മനെന്റ് ആയോ എന്നാണു)
ഞാന്‍ അപ്പോള്‍ ടെക്നിക്കല്‍ ഡിസ്കഷന്‍ കഴിഞ്ഞു ഫലം കാത്തിരിക്കുകയാണ്.
എനികിട്ടായോ കളിയാക്കല്‍,
ഞാനും ഒന്ന് വെച്ച് കൊടുത്തു ,ഒരു പിങ്ങള്‍ അങ്ങ് പിങ്ങി:-
"ചെറുതായി വോമിടിംഗ് ഉണ്ട്..ലാബില്‍ ടെസ്റിന് കൊടുത്തിട്ടുണ്ട്‌ ഞാനും ആകുമെന്ന് തോന്നുന്നു"

ആ പേര് വീണതെങ്ങനെ ? !!

ടൂര്‍ നിടയില്‍ ബാണാസുര ഡാം കാണാന്‍ പോയി.നല്ല മഴ , എല്ലാവരും കൂടി ആകെ ഉണ്ടായിരുന്ന ഒരു ഷെഡില്‍ കേറിയിരുന്നു.അല്‍പ്പം ചൂടും തണുപ്പുമായി മധുരം നുണഞ്ഞു ഇരിക്കുക യാണ് എല്ലാവരും.ആരുടെ അടുത്തും കുടയില്ല.ഞങ്ങള്‍ പതിമൂന്നു പേര്‍ ഉണ്ടായിരുന്നു.

അവസാനം വന്ന ഒരു ജീപ്പില്‍ എല്ലാവരും ഓടിക്കയറി.സിമെന്റ് ചാക്ക് അടുക്കിവെച്ച പോലെ സ്വന്തം സീറ്റ്‌ സേഫ് ആക്കാനുള്ള തിരക്കിലാണ്.

ആദ്യമേ വെള്ളമടിച്ചു ഫിറ്റായ സുനുമോന്‍ (കൂടാതെ ബാക്ക് പെയിനും).ജീപ്പിന്റെ ഒരു അറ്റത് ഇരിക്കുന്നത്.ഒന്ന് തെറിവിളിച്ചാല്‍ തെറിച്ചു പോകുന്ന മട്ടിലാണ് കക്ഷിയുടെ ഇരുത്തം.
മുഖം കോപമയമായി.ചുവന്നു തുടുത്തിരിക്കുകയാണ്.

ഒരു ഇടി തട്ടിയ പോലെ.പെട്ടെന്ന് അന്ത്രകാരന്‍ ബ്ല ബ്ല ബ്ല വന്നു മടിയിലിരുന്നു.
അപ്പൊ പാമ്പും കടിച്ചു (യേത് , ഇടിതട്ടിയവനെ പാമ്പ് കടിച്ചു)

മാനേജരുടെ ഫയറിംഗ് കേട്ടു വീട്ടില്‍ വന്ന ഭര്‍ത്താവ് ഭാര്യോടു ചീത്തവിളിക്കാന്‍
ചെന്നപ്പോള്‍ ഉത്തരത്തില്‍ തലമുട്ടി എന്ന് പറഞ്ഞ പോലെയായി അവസ്ഥ.

ദേഷ്യം കൊണ്ടും വേദന കൊണ്ടും പുളഞ്ഞ സുനുമോന്‍
പക്ഷെ ദേഷ്യം വന്ന അത്ര സ്പീഡില്‍ ഇംഗ്ലീഷ് വന്നില്ല.
(ആന്ത്രകാരനായത് കൊട്നു ഇംഗ്ലീഷില്‍ പറയണമല്ലോ)
പകുതി മാത്രമേ വന്നോള്ളൂ...

ന്നു വെച്ച് എന്തെങ്കിലും പറയാതിരിക്കാനും വേദന അനുവദിച്ചില്ല.
പെട്ടെന്നൊ രു പറച്ചില്‍
"ഫ്രെന്റില്‍ മാന്‍ .......! (Front ല്‍ Man !) "

മലയാളത്തിലെ എന്തെങ്ങിലും തെറിയാണെന്ന് വിചാരിച്ചു
കക്ഷി ജീപ്പിന്റെ പുറത്തേക്ക് ചാടി .

Monday, July 25, 2011

പ്രതീക്ഷിക്കുക ....!!

നിങ്ങളുടെ രാത്രികളെ കുളിരണിയിപ്പിക്കുവാനും
മനസിലെ മോഹങ്ങളേ തഴുകിയുനര്തുവാനും
പ്രതീക്ഷികുക
ഗുണ്ടുമോന്‍ കഥകള്‍
വിശപ്പിന്റെ അസുഖമുള്ള ടിയാന്റെ കോരിത്തരിപ്പിക്കുന്ന കഥകള്‍
അടുത്ത ലക്കം മുതല്‍

അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും

നാട് തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്.

"ചോര വീണ മണ്ണില്‍ നിനുയര്നു വന്ന പൂമരം'
വേദനയില്‍ ..."

അങ്ങനെ അതും കേട്ടു "കള്ളക്കുറി" ഉറങ്ങുകയാണ്...

തലയ്ക്കു മുകളില്‍ ഷോകേസില്‍ നിറയെ ചുവന്ന ചട്ടയുള്ള പുസ്തകങ്ങള്‍ ...
പിന്നെ ഒരു "Certificate of Appreciation" കാണാം.

നാളെ അമ്പലത്തില്‍ പോകണം....
ഹാഫ് ഡേ ലീവ് ചോദിച്ചു, സാധാരണ ഒരു കമ്പ്യൂട്ടറിന്റെ കറന്റ്‌ വേസ്റ്റ് ആക്കുന്നയാള്‍
ഇപ്പൊ രണ്ടു Computers ഉപയോഗിക്കുന്നത് .
PM പറഞ്ഞ താമസം ലീവ് കൊടുത്തു .

(ജീവിതത്തില്‍ ഒരികല്‍ അമ്പലത്തില്‍ പോയത് ഫേസ് ബുക്കില്‍ മൊത്തം ഇട്ടു അറിയിചിട്ടുണ്ടായിരുന്നു)

ബോധം കെട്ട് കൂര്‍കം വലിച്ചും ചൊറിഞ്ഞും തിരിഞ്ഞും മറിഞ്ഞും ദേഹതടിച്ചു കൊതുകിനെ കൊന്നും പുള്ളി ഉറങ്ങുകയാണ് .
ജനിചിട്ടുതുവരെ പുലര്‍ച്ചെ അഞ്ചു മണി കണ്ടിട്ടില്ല...
അങ്ങനെ 5 മണിക്ക് അലാറം അടിച്ചു.
oppam...
""കൌസല്യ സുപ്രജ രാമ പൂജ ...""..
(ഇങ്ങനെ കേള്‍ക്കുന്നു)
കള്ളക്കുറി:"ഇതെന്തൂട്ട ഈ Party കാര് ഇത് രാവിലതന്നെ വോട്ടു പിടിക്കല്‍ തുടങ്ങിയോ"
അമ്മ :"അത് പാര്‍ട്ടി കാര്‍ അല്ല മോനെ അമ്പലത്തിന്നാ "
പുതപ്പു തലയിലിട്ടു , "കള്ളകുറി" ഒന്ന് തിരിഞ്ഞു കിടന്നു.

അവസാനം ഉറക്കം തെളിഞ്ഞു , പോയി കുളിച്ചു ഒരുങ്ങി.

എന്നും Distamber(ഒരുതരം വാള്‍ പെയിന്റ്) നെറ്റിയില്‍ തൊട്ടു ഓഫീസില്‍ പോകുന്ന കക്ഷി ഇന്ന് അമ്പലത്തില്‍ പോവുകയാണ്
(ശിവ ശിവ )
വീട്ടില്‍ നിന്ന് ഇറങ്ങി ടൌണില്‍ എത്തി
ഒരു കതളിപ്പഴ കുല വാങ്ങി.("കഷ്ടകാലത്തിനു എന്നോ നേര്‍ച് നേര്‍ന്നു").
അമ്പലത്തില്‍ ചെന്നപ്പോള്‍ വലിയ ക്യു .രണ്ടു പേരും അതില്‍ നിന്നു.

ക.കു."ഇതിലെ തിരക്കുകണ്ടില്ലേ, വലിയ ക്യു ആണല്ലോ ഡാ ..അവിടെ എന്താണ് നടക്കുന്നതെന്ന് കാണുനില്ല..."

കുഞ്ഞുട്ടന്‍ :"മം..ശരിയാ"

പഴകുല പിടിച്ചു 'കള്ളകുറി' തളര്നപ്പോള്‍ കുഞ്ഞുട്ടന് കൊടുത്തു..
അങ്ങനെ മാറി മാറി പഴകുല പിടിച്ചു.

ക.കു:"ഇത് കൊടുത്തവരെല്ലാം അപ്പുറത്തേക്ക് പോകുന്നുണ്ട്"

കുഞ്ഞുട്ടന്‍ :"വേണ്ടിവരും "
(കുഞ്ഞുട്ടന്‍ നഖം കടിച്ചു ഭ്രാന്തു പിടിച്ചു നില്‍കുകയാണ്‌)


ഒടുവില്‍ 'കള്ളകുറി'. വിന്റെ അവസരമെത്തി..

കൌണ്ടറിലെ ഒരാള്‍ : "എവിടെ പെര്‍മിറ്റ്‌ , ഏതാ കണക്ഷന്‍ ,കൊമേര്‍ഷ്യല്‍ ആണോ അതോ Residentail ആണോ ..."

ക.കു :" എന്ത്...എന്തൂട്ട യവന്‍മാറ് ചോദിക്കുന്നത്"

കൌണ്ടറിലെ ആള്‍ :" ഗ്യാസ് .., നിങ്ങള്‍ ഗ്യാസ് എടുക്കാനല്ലേ വന്നത് "

ക.കു :" അപ്പൊ...വ...വ ....വഴിപാട്"

കൌണ്ടറിലെ ആള്‍ :"വഴിപാടോ ...താന്‍ തന്റെ വഴിക്ക് പോടോ ....
വഴിപാടിന്റെ ക്യു അതാണ്‌ ....
അമ്പലത്തിന്നടുത്തു ഒരു LPG കൌണ്ടര്‍ ഇടാന്‍ പറ്റില്ലേന്നു വച്ചാല്‍...!!!

ക.കു:" വാടാ..നമ്മള് രണ്ടുപേരും കൂടി ഉത്സാഹിച്ചാല്‍ ഈ പഴ കുല തീരും'

കുഞ്ഞുട്ടന്‍:"ക്ണാപേ ..നീ ഒറ്റയ്ക്ക് തിന്നാ മതി കേട്ടോ..."

(അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും)

കദളിക്കുലയും ഗുരുവായൂരപ്പനും

ഇതിലെ കഥയും കഥാപാത്രങ്ങളും വെറും സങ്കല്‍പികമല്ല......ജീവിച്ചിരിക്കുന്ന ഒരാള്‍ ആണെന്ന് കഥയുടെ അവസാനം മനസ്സിലാകും .......

തള്ളലിന്‍റെ ഉപഞാതാവ് എന്നറിയപ്പെടുന്ന നമ്മുടെ കഥാ നായകന് ദിവസവും കുറെ കല്യാണ ആലോചനകള്‍ വരാറുണ്ട്........ആദ്യം വീടിലെ ഫോണിലെക്കാണ് കോള്‍ വന്നിരുന്നത്..........കോള്‍ അറ്റെന്‍ഡ് ചെയ്തു അമ്മക്ക് മടുത്തപ്പോള്‍ ടിയാന്‍ തന്റെ മൊബൈല്‍ നംബര്‍ മാട്രിമോണി സൈറ്റില്‍ അപ്പ്ഡേറ്റ് ചെയ്തു..............ഇപ്പം കോള്‍ എല്ലാം അവന്‍ തന്നെ യാണ് ഹാന്‍ഡില്‍ ചെയ്യുന്നത്....

എന്തു കാര്യം ..........എല്ലാം ഓരോരോ കാര്യങ്ങള്‍ കാരണം പറഞ്ഞു മുടങ്ങുന്നു..(സംഭവം മറ്റൊന്നാണ്.........ഇവന്‍റെ ഫോട്ടോ കാണാതെ ഉള്ള വിളിയാണ് വരുന്നത് മുഴുവനും ............പിന്നെ ഇവന്‍ തന്നെ കോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പിന്നെ ഒരു കാരണവും കൂടി ആയി മുടങ്ങാന്‍........ചെറുക്കന് വിവരം ഇല്ല , കാരണം ഒന്ന് സംസാരിച്ചാല്‍ നിങ്ങള്‍ക്കും മനസ്സിലാകും )

അവസാനം അവന്‍ തീരുമാനിച്ചു ഒരു ജ്യോത്സ്യനെ കാണാന്‍ അതിനും വേണ്ടി ടിയാന്‍ ബാംഗ്ലൂര്‍ യാത്ര ഒക്കെ നടത്തി (അതിനും ഒരു കാരണം ഉണ്ട് കേരളത്തില്‍ അവന്‍ കറ തീര്‍ന്ന ഒരു നിരീശ്വരവാദിയാണ്....).ജ്യോത്സ്യന്‍ പറഞ്ഞു ഒരു ദോഷമുണ്ട് അത് മാറാന്‍ എത്രയും പെട്ടെന്ന് ഒരു കദളിക്കുല ഗുരുവായൂര്‍ അമ്പലത്തില്‍ കൊടുത്ത് പ്രാര്‍ഥിക്കാന്‍...........

അതിനും വേണ്ടി അവന്‍ ഒരു കദളിക്കുല ഇവിടെ നിന്നും(ടിയാന്‍റെ വീട്ടില്‍ നിന്നും ) തലചുമടായി ഗുരുവായൂരില്‍ പോയി കരഞ്ഞു പ്രാര്‍ഥിച്ചു. പിറ്റേന്നു തന്നെ അവന് കടുത്ത പനിയും വയറിളക്കവും . ദോഷം പോയതാണ് എന്നുള്ള വിശ്വാസത്തില്‍ അവന്‍ ഒരു വലയും വിരിച്ചു കാത്തിരിക്കുവാ ഒരു കോളിന് വേണ്ടി..........

ഇനി നായകനെ കുറിച്ച് ഒരു ക്ലൂ തരാം.

ദീപത്തിലുണ്ട് വിളക്കിലില്ല
കൊക്ക് ലുണ്ട് കൊച്ചിയിലില്ല

Saturday, July 23, 2011

കപ്പ്യാരുടെ സ്വപ്നം എല്ലാവരുടെയും

നേരം രാത്രി 12 കഴിഞ്ഞു .....
കൂരാ ക്കൂരിരുട്ട്‌....
ജനാലയിലൂടെ നിലാവില്‍..എന്തൊക്കെയോ പാറി വരുന്നു ....
(കപ്പ്യാര്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു നോക്കുന്നു , ഉറക്കം വരുന്നില്ല )
"1939"...>"അയ്യോ".. കപ്പ്യാര്‍ തിരിഞ്ഞു കിടന്നു
"2312"......> കപ്പ്യാര്‍ പുതപ്പു തലയിലിട്ടു കിടന്നു
"4565".........> "എന്റെമ്മേ....." , കപ്പ്യാര്‍ ഉറക്കത്തോടെ ആര്‍ത്തുവിളിച്ചു

ഒരു ചവിട്ടുo...
ഡും....അടുത്തുകിടന്ന ആള്‍ നിലത്ത്‌ ........

"നീ ഫസ്റ്റ്‌ പ്രയൊരിറ്റി യായാലും...സെക്കണ്റ്റ്‌ ആയാലും ...ഞാന്‍ നിന്നെ ... "
(വീട്ടില്‍ ആകെ ബഹളം..ബോധമില്ലാതെ റൂമിലൂടെ...> ...> ..> )
ഇതു തുടര്‍ന്നു കൊണ്ടെയിരുന്നു... (പെട്ടെന്നു ഞെട്ടി യുണര്‍ന്നു)
ഭാര്യ : "എന്താ പറ്റിയതു...
Kappyaar :"ഇന്നലെ വൈകുന്നേരം ഒരു പാടു ബഗ്ഗ്‌ ഫിക്സ്‌ ചെയ്യാനുണ്ടായിരുന്നു"
"വൈകുന്നേരം വരെ രണ്ടെന്നമേ ഉണ്ടായിരുന്നുള്ളു... "
ഭര്യ :"പിന്നെ"
K: "തിരിച്ചു പൊരാന്‍ സമയത്തു ഞാന്‍ "റിഫ്രഷ്‌" അടിച്ചു അതാ പറ്റിയതു.... !!!!"

കൈനീട്ടം

ടെന്‍ഷന്‍ കാരണം കാര്‍നോര്‍ കണ്ണുരുട്ടി
അങ്ങോട്ടും ഇങ്ങോട്ടും നടക്കുoപോഴാണ്‌
ഒരു ചുള്ളന്‍ കാര്‍നോര്‍ വന്നത്‌ ,

പിന്നെ മൂന്ന്‌ പയ്യന്‍മാരും പ്രോജക്ടില്‍ ബാധ്യത യായി വന്നു.

ഒന്നു , "കുഞ്ഞുട്ടന്‍", പിന്നെ "വിനൊദന്‍" , മൂന്നാമന്‍ "റിച്ചുമോന്‍" .

ഡിസ്കഷനായി മൂവരെയും വലിയ പുള്ളി വിളിച്ചു.

He told them : "We have two applications, The old application is in progress"

എന്നിട്ടു അദ്ദേഹം എന്തൊ കാര്യത്ത്‌നു പുറത്തു പോയി...

മൂവരും അന്തം വിട്ടുനിന്നു ...
കുഞ്ഞുട്ടന്‍: "എടാ ക്ണാപ്പെ , പഴയതു തന്നെ തീര്‍നിട്ടില്ല.. പിന്നെ എന്തിനാ എവന്‍മ്മരു പുതിയതു പണിയുന്നതു"

വിനൊദന്‍ :"അതല്ല സാറെ ... രണ്ടും ഒരു മിച്ചു ഡെവലപ്‌ ചെയ്യാനായിരിക്കും പരിപടി"

രിച്ച്മൊന്‍ :" ചിലപ്പൊള്‍ രണ്ട്ും കമ്പയര്‍ ചെയ്തു ക്ളയണ്റ്റിനു നല്ലതു എടുക്കാനായിരിക്കും"

പിന്നെ ഫുള്‍ ടെയിം അതു തന്നെ യായിചര്‍ച്ച..പണ്റ്റ്രിയിലും , ബാറിലും..എല്ലാം.

കുഞ്ഞുട്ടന്‍ റിലാക്സായൊന്നു ചിരിച്ചു ....(ഡി.ആര്‍. ല്‍ നിന്നു ചിരിച്ചാല്‍ പുരത്തുള്ള നാലു പേരും കൂടി കേള്‍ക്കും..അതാണു കുഞ്ഞുട്ടണ്റ്റെ ഒരു സ്റ്റയില്‍..ഒരു പിര്‍ പിര്‍ ശബ്ദം വരും...).

അവസാനം വലിയ തിയറികള്‍ മെനഞ്ഞു മൂവരും റ്റീം ലീഡിനെ കണ്ടു..

കുഞ്ഞുട്ടന്‍ :" എനിക്കൊരു കാര്യം ചൊദികാനുണ്ട്‌ .. "സിമ്പിള്‍" എന്നു പറഞ്ഞാ ഞാന്‍ കീബൊഡു എടുത്തു തലക്കടിച്ചു കൊല്ലും"
(അവര്‍ കാര്യം ചൊദിച്ചു)

ഒരു അക്ഷര സ്ളൊകം ചൊല്ലി PL :

"ഡൊട്നെട്ടെ ന്നു കേട്ടാല്‍ അഭിമാന പൂരിത മാകണം അന്തരംഗം-
പ്രൊഗ്രെസ്സെന്നു കേട്ട)ല്‍ തിളക്കണം ച്ചോര നമുക്കു ഞരമ്പുകളില്‍.. "

"പ്പ്രൊഗ്രെസ്സന്നാല്‍ ഒരു പ്രൊഗ്രാമ്മിംഗ്‌ ടെക്നൊളജിയാണു മാഷന്മാരെ... "


തല പോയ തെങ്ങില്‍ കയറിയ പൊലെ മൂവരും .. മിണ്ടാതെ ഒരു വശളന്‍ ചിരിചിരിച്ചു സ്തലം വിട്ടു.

Thursday, July 21, 2011

പന്റ്രി യിലെ ഒരു കഷ്ട നിമിഷം

പുതിയ കോഫി മെഷീന്റെ അഭിപ്രായം
ചോദിയ്ക്കാന്‍ ഒരു ലേഡി വന്നു...
"ഫ്രോണ്ടില്‍മാന്‍" അവിടെ ഓടിയെത്തി
കൂടെ രാജപ്പനും ,പോയിസനും
അവര്‍ ചോദിച്ചു
ഹൌസ്‌ ദി ന്യൂ കോഫി ?

അവര്‍ ചോദിക്കുന്നത് കേട്ടപ്പോഴെ ..പുള്ളി(ഫ്രെണ്ടില്‍ മാന്‍) വിയര്‍ക്കുന്നുണ്ടായിരുന്നു
ദി മില്‍ക്ക് ഈസ്‌ ....
എല്ലാ ദൈവ ങ്ങളെയും വിളിച്ചു....
ദി മില്‍ക്ക് ഈസ്‌ ....താന്‍ പണ്ട് സ്കൂളില്‍ പഠിച്ച എല്ലാ വാക്കുകളും ....ആലോചിച്ചു ....
അവസാനം .....
ദി മില്‍ക്ക് ഈസ്‌ "ടഫ്ഫ്"....
കോഫി മഷീനുമായി ആ ലേഡി സ്ഥലം വിട്ടു ഓടി

"വെള്ളാ"സ യാത്ര

സന്തോഷ്‌ പണ്ടിട്ടിന്റെ കൃഷ്ണനും രാധയ്ക്കും ശേഷം ..ഒരു ചെളി കഥ

എല്ലാവരും വയനാട്ടില്‍ ടൂര്‍ ആസ്വദിക്കുകയാണ് ....
കാന്തന്‍ പാറ വെള്ളച്ചാട്ടം....ശക്തമായ ഒഴുക്ക്
പാറയിലൂടെ നടക്കാന്‍ വളരെ ബുദ്ധിമുട്ടാണ് ...
സുനുമോന്‍ വളരെ "ടഫ്ഫ്"ആയാണ് നടക്കുന്നത്...
പക്ഷെ നമ്മുടെ ക്യാമറ മാഷ്‌ "സിമ്പിള്‍" ആയാണ് നടക്കുന്നത്
പപ്പൂസ് വളരെ ബുദ്ധിമുട്ടിയാണ് നടക്കുന്നത്
അവന്‍ പറഞു "എനിക്ക് പേടിയാണ് "
പുളുക്കുട്ടന്‍ പറഞു "ബ്ലെടി ഹെല്‍ " പിന്നെന്തിനാ ടൂര്‍നു വന്നത്.
ക്യാമറ മാഷ് പറഞു "അത് സിമ്പിള്‍ അല്ലെ മാഷേ"
"ക്യാമറ കപ്പ്യാര്‍" അപ്പഴും ഫ്രെയിം നോക്കി നടക്കുകയാണ്.
ക്യാമറ കപ്പ്യാര്‍ പറഞു "എടാ 15 ലക്ഷത്തിന്റെ ലെന്‍സ്‌..
സുനുമോന്‍ പറഞു "ലെന്‍സ്‌ ലെന്‍സ്‌... ഇനി മിണ്ടിപോകരുത് "..
ഭരതന്‍ SI പറഞു "വിനാശ കാലേ വിപരീത ബുദ്ധി".
കപ്പ്യാര്‍ ബ്ല ബ്ല ബ്ല യെ പോയി മുട്ടി (ക്യാമറ കണ്ണില്‍നിന്നും എടുത്തിട്ടില്ലായിരുന്നു)
ബ്ല ബ്ല ബ്ല പറഞു "^&*&*(&(&*(%%&^" (വെള്ളചാട്ടെ മെങ്കിലും സ്വന്തം കണ്ണ് കൊണ്ട് നോക്ക് + തെറി ).
അതിനു ശേഷം വെള്ളത്തില്‍ ആന്ത്രപ്രദേശുകാരുടെ ബോഡി ഷോ ...ബ്ല ബ്ല ബ്ല യാണ് നായകന്‍....
"പൊയ്സണ്‍" കഷ്ട പ്പെട്ടു ശ്രേമിച്ചു നോക്കി ..ബ്ല ബ്ല ബ്ല യുടെ അത്ര ബോഡി പോര.
കപ്പ്യാരും അച്ഛനും പപ്പൂസും എല്ലാം ക്യാമറ എടുത്തു കഷ്ട്റെപ്പെടുന്നു ണ്ടായിരുന്നു..
പെട്ടെന്ന് ഒരു ശബ്ദം...ബ്ലും ...."എടാ ....ആആആആ " "ഒലിച്ചു പോകുന്നെടാ " രക്ഷിക്കെടാ ".....
ഒരാള്‍ വളരെ "ഫ്രെണ്ടില്‍" ഒലിച്ചു പോകുകയാണ് ....
കപ്പ്യാര്‍ ടൂര്‍ വന്ന വാഹനത്തിന്റെ അടുത്തേക്ക്‌ ഓടി ....
എന്താണ് താന്‍ ചെയ്യുന്നതെന്നറിയാതെ എല്ലാവരും അന്തം വിട്ടു നിന്നു...
ഒലിച്ചു പോകുന്നവന് ഒരു പിടി കിട്ടി .....
മാഷ് അപ്പഴ്ഴും വിളിച്ചുകൂവുന്നു ണ്ടായിരുന്നു "അവനെ രക്ഷിക്കണേ ...അവനു ഒരു പാട് ബഗ്ഗ്‌ ഉള്ളതാണെ "
രാജപ്പന്‍ പറഞു "അത് സാരമില്ല കുറച്ചു റോസ് മോള്‍ക്ക്‌ കൊടുത്താല്‍ മതി"
കപ്പ്യാര്‍ കയറെടുക്കാന്‍ ഓടിയതാ....ഭരതന്‍ സാര്‍ പറഞു...
ഭരതന്‍ സാര്‍ ശോകഗാനം പാടി നിന്നു .....
ബ്ല ബ്ല ബ്ല ടെന്‍ഷന്‍ കാരണം ...വെള്ളമടിക്കുകയായിരുന്നു ...
കാപ്പ്യാര്‍ ശബ്ദത്തില്‍ വിളിച്ചു പറഞു "അവന്‍ ദൂരേക്ക്‌ പോകാതെ നോക്കണേ"
കുറച്ചു സമയം കഴിഞു കപ്പ്യാര്‍ തിരിച്ചു വന്നു ...കയറിനു പകരം ഒരു ബാഗ്‌ ...
അതില്‍ നിന്നും ഒരു വലിയ LENS എടുത്തു ....
കപ്പ്യാര്‍ പറഞു "അവിടെ തന്നെ നിന്നോ..."
കാമറ യിലൂടെ നോക്കി "ഛെ ....2 ലക്ഷം രൂപയുടെ LENS ആണെങ്കില്‍ .....ഇത് സൂം കുറവാണ് "
നല്ല ഫ്രെയിം കിട്ടിയതക്കത്തില്‍ കാപ്പ്യാര്‍ ...ലെന്‍സ്‌ സൂം ചെയ്തു
"അവനോടു ഞാന്‍ അവിടെ തന്നെ നില്‍ക്കാന്‍ പറഞിട്ട്...."
ഭരതന്‍ സാര്‍ പറഞു "ക്ഷീര മുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു ....."
പുത്തച്ചന്‍ ചോദിച്ചു "അത് പുതിയ കീ വേര്‍ഡ്‌ ആണോ!!!"
( പുള്ളി നല്ല ബോധാത്തിലായിരുന്നില്ല )
"മിണ്ടാതിരിക്കടോ" പുളുക്കുട്ടന്‍ പറഞു ...
പെട്ടെന്ന് മുമ്പില്‍ ഒരു സുന്ദരി ...
സുനുമോന്‍ തിരിഞു നോക്കി.."ക്ല ക്ല ക്ല ,ക്ലി ക്ലി ക്ലു"
കഷ്ട പ്പെട്ടു ഓടി ..കരക്ക്‌ കയറി.
നടുക്കടലിലായാലും നായ നക്കിയേ കുടിക്കൂ.