Wednesday, August 3, 2011

എന്റമ്മേ ഈ സുനുമോന്റെ ഒരു കാര്യം

കുറച്ചു ബഗ്ഗ് ഫിക്സ് ചെയ്ത ശേഷം രാജപ്പന്‍ രണ്ടു കയ്യും കുടഞ്ഞു
പിറകോട്ടു നോക്കി.പെട്ടെന്നാണ് അവന്‍ സുനുമോനെ കണ്ടത്.
രാജപ്പന്‍ സൂക്ഷിച്ചു നോക്കി "എന്താ സുനുമോന്‍ ചെയ്യുന്നത്...!!".

സുനുമോന്റെ മുഖം ചുവന്നു തുടുത്തിട്ടുണ്ട്.
സങ്കടവും ദേഷ്യവും കൂടിക്കലര്‍ന വികാരം.
കമ്പ്യൂട്ടര്‍ സ്ക്രീനിനെ ഉമ്മവെക്കുന്ന രൂപത്തില്‍ തല ചേര്‍ത്ത് വച്ചിരിക്കുന്നു.
രാജപ്പന്‍ അത്ഭുധത്തോടെ വീണ്ടും നോക്കി,

സുനുമോന്‍ കൃഷ്ണ മണി കൂര്‍പ്പിച്ചു കണ്ണ് ചിമ്മാതെ പുരികം ചുളിച്ചു മൂക്ക് വീര്‍പ്പിച്ചു
തല ആദ്യം ഒരു സ്ഥലത്തേക്ക് നീക്കും പിന്നെ ഒന്ന് ചെരിഞ്ഞു മറ്റൊരു സ്ഥലത്തേക്കും.
ബൈപാസ് സര്‍ജറി ചെയ്യുന്ന ഡോക്ടര്‍ക്ക്‌ ഇത്ര ടെന്‍ഷന്‍ കാണില്ല.
തല വീണ്ടും ചെരിക്കും ,വീണ്ടും തിരിച്ചു ഇപ്പുറത്തേക്ക് നോക്കും.
ഇത് തുടര്‍ന് കൊണ്ടേയിരുന്നു.

രാജപ്പന്‍ സങ്ങതിയറിയാന്‍ അവന്റെ അടുത്തേക്ക് പോയി
രാജപ്പന്‍ ഒരു പൊട്ടിച്ചിരി ...
സംഗതി ,
"രണ്ടു റിപ്പോര്‍ട്ടുകള്‍ കമ്പയര്‍ ചെയ്യുകയാണ് മൈഗ്രെഷനും പ്രോഗ്രസ്സ് റിപ്പോര്‍ട്ടും..!!"

No comments:

Post a Comment