Wednesday, July 27, 2011

അത് ഞാനാ മാഷെ

പതിവ് പോലെ പപ്പു ഇന്നും ബിസിയാണ് കാരണം ഒരു ബഗ് ഫിക്സ് ചെയ്യാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് മൂന്ന് ദിവസം കഴിഞ്ഞു........ഇത് വരെയും ഒരു പിടിയും കിട്ടിയിട്ടില്ല.........എന്താ ആ ബഗ് ഉണ്ടാവാന്‍ കാരണം എന്ന്കണ്ടുപിടിച്ചിട്ടെ ഉള്ളൂ എന്ന ഭാവത്തില്‍ ആണ്.

ഇനി ബഗ് എന്താണെന്ന് പറയാം.............ഒരു ആവശ്യവും ഇല്ലാതെ UNKNOWN എന്നുള്ള മെസേജ് വരുന്നു.....എല്ലായിടത്തും ഇല്ല പപ്പു ചെയ്ത ഭാഗത്ത് മാത്രം(ഒരു സിഗ്നേചര്‍ പോലെ)........പപ്പു വല്ലപ്പോഴും ആണ് എന്തെങ്കിലും ചെയ്യുന്നത്.....അല്ലാത്ത സമയം വല്ല ചളിയും പറഞ്ഞു ചിരിച്ചും ബാക്കി ഉള്ളവരെ കൊണ്ട് ചിന്തിപ്പിച്ചും(പപ്പുവിന് വട്ടാണോ എന്ന്) ഒന്നോ രണ്ടോ പിരി പോയവരെ പോലെ നടപ്പാണ് പണി.ഈ പപ്പുവിന്‍റെ ബ്ലോഗ് ആണ് "ചളിയും ചിരിയും ചിന്തകളും".

മാനേജര്‍ ഇന്നും രാവിലെ വന്നു ചോദിച്ചു വല്ലതും നടക്കുമോ എന്ന്. അതിന്‍റെ ഒരു ചളിയും അവന്‍റെ മുഖത്ത് ഇല്ലെങ്കിലും അവന്‍ ആത്മാര്‍ഥമായി പണി എടുക്കുവാണ്. കമ്പനിയില്‍ മുഴുവന്‍ ഒരു നിശബ്ദത അലയടിക്കുന്ന ഒരു ഉച്ച സമയം.

പെട്ടെന്നായിരുന്നു അത് സംഭവിച്ചത്............ഒരലര്‍ച്ച.............പപ്പുവിന്‍റെ അപ്പുറത്തിരുന്ന ബുദ്ധി ഉറക്കാത്ത മാസ്റ്റര്‍ ഇക്രുമോന്‍ വരെ ഞെട്ടിപ്പോയി................അതേ ആതവന്‍ കണ്ടു പിടിച്ചു......ആരോ അതില്‍ ഹാര്‍ഡ് കോഡ് ചെയ്തിരിക്കുന്നു....UNKNOWN എന്ന്..............മാനേജരെ വിളിച്ചു കാണിച്ചു.........അതുകണ്ട മാനേജര്‍ നീട്ടി ഒരു ആട്ട്........ഭാ.....ക്ല ക്ലാ ക്ലി ക്ലീ ......ഇതാണോടാ 3 ദിവസം എടുത്ത് കണ്ടു പിടിച്ചത്......പപ്പു ആണെല്‍ ചിരിച്ചൊണ്ട് പറയുന്നു......അത് ഞാനാ മാഷേ....ആര്‍ക്കും ഒന്നും മനസ്സിലായില്ല.

ഇനി കാര്യം പറയാം............. ഹാര്‍ഡ് കോഡ് ചെയ്തിരിക്കുന്നതീന് തൊട്ടു മുകളില്‍ ഒരു കമെന്‍റ്..............MODIFIED BY PAPPU ON LAST FRIDAY..............അതാണ് അവന്‍ തിങ്കള്‍ മുതല്‍ ഇരുന്നു 3 ദിവസം എടുത്തു കണ്ടു പിടിച്ചത്.................പപ്പുവിനെ ശരിക്ക് അറിയാവുന്നവര്‍ക്ക് അറിയാം അവന്‍ ഇതല്ല ഇതിനപ്പുറം കാണിക്കും എന്ന്


ഇനി ഒരു ചോദ്യം:

എന്തുകൊണ്ട് ബ്ലോഗിന് പപ്പു "ചളിയും ചിരിയും ചിന്തകളും" എന്ന പേരിട്ടു?
ശരി ഉത്തരം കമെന്‍റ് ഇടുന്നവര്‍ക്ക് പ്രത്യേകിച്ച് സമ്മാനം ഒന്നും ഇല്ല........പക്ഷേ ഉത്തരം തെറ്റിച്ചാല്‍ പപ്പുവുമായി അര മണിക്കൂര്‍ സംസാരിപ്പിക്കും...........ഈ സംസാരം കഴിയുമ്പോള്‍ ഉത്തരം തെറ്റിച്ചവന്റെ സമനില തെറ്റിയാല്‍ ലേഖകനെ ശപിക്കരുത് എന്നൊരു അപേക്ഷ മാത്രം.

No comments:

Post a Comment