Wednesday, July 27, 2011

കുഞ്ഞു റപ്പായി Reloaded...!!!

റപ്പായിയുടെ മരണത്തിനു ശേഷം നാട്ടു കാരെല്ലാം സങ്കടത്തിലായിരുന്നു.
പക്ഷെ ഇന്ന് കൊച്ചിക്കാര്‍ എല്ലാം മറന്നു.കാരണം അവര്‍ക്ക് കുഞ്ഞുട്ടന്‍ ഉണ്ട്.
നാട്ടിലെ ക്ലബ്ബു കാരെല്ലാം പിടിയും വലിയുമാണ്.പുള്ളി ഓണക്കാലമായാല്‍ പിന്നെ കുറെദിവസം ഓഫീസില്‍ ലീവ് ആണ്.തീറ്റ മത്സരം ഉണ്ടാകും.

ഒരു ദിവസം ഞാന്‍ ഓഫീസിലെ ടിവി റൂമില്‍ പോയതാ, ആരോ മേശപ്പുറത്തു
കുറച്ചു ചോറ് കൂട്ടിവെച്ചിരിക്കുന്നു ,അന്ന് ഫുഡ്‌ ഫെസ്റിവല്‍ ഉള്ളതാ ഞാന്‍ കരുതി ആരോ പാത്രത്തിലിടാന്‍ വേണ്ടി താല്‍കാലികമായി വച്ചതാന്നു.

ഞാന്‍ ചെന്ന് ചോറ് പതുക്കെ കൈകൊണ്ടു മാറ്റി നോക്കിയപ്പോള്‍ ഒരു ആള്‍ അതിനുപുറകില്‍ ഇരിക്കുന്നു.എന്നെ കണ്ട പാടെ അയാള്‍

(കുഞ്ഞുട്ടന്‍) "അളിയാ ,വാ ചോറ് കഴിക്കാം"
ഞാന്‍ ചോദിച്ചു :" ഇന്നെന്താ വാഴയിലയില്‍ ചോറ് ,ടിഫ്ഫിന്‍ ബോക്സ്‌ എവിടെ ? !! "
കുഞ്ഞുട്ടന്‍ : "അളിയാ., ടിഫ്ഫിന്‍ ബോക്സില്‍ ആകെ അഞ്ചു തട്ടുകളെയുള്ളൂ
അപ്പൊ തോരനും ,കറിയുമെല്ലാം ഞാന്‍ എവിടെ വയ്ക്കും"

ഞാന്‍ ഒന്ന് അന്തം വിട്ടു നിന്നുപ്പോയി.

കാവിലെ പൂരത്തിന് ചെസ്സ്‌ കളിക്കാന്‍ പോയാല്‍ ഒരു ചെമ്പ് നിറയെ അടപ്രഥമന്‍ കിട്ടും.
അത് പോലെ വല്ലതും കിട്ടിയാലോ എന്ന് കരുതി ഓഫീസിലും ചെസ്സിനു കൂടിയിട്ടുണ്ട്.
കുഞ്ഞുട്ടന്‍ ഇപ്പൊ രാത്രി ഇരുന്നു പഠിക്കുകയാണ് "ചെസ്സ്‌" എങ്ങനെയാണ്.
ചെസ്സിലെ കരുക്കളെല്ലാം കാരംസ് പോലെ മുടിച്ചാണോ കളിക്കുന്നത്.

ഓഫീസിലെ പുതിയ കോഫി മെഷീന്‍ വിജയിച്ചു,'

" ഇംഗ്ലീഷ് അറിയാത്തവര്‍ അഭിപ്രായം പറഞ്ഞിട്ട് പോലും !!"

അതിന്റെ കാരണവും കുഞ്ഞുട്ടന്‍ തന്നെ.
ഒരു കാരംസ് മാച്ചിനു പത്തു ഗ്ലാസ് കാപ്പി കുടിച്ചു തീര്‍ക്കും.എല്ലാം പുതിയ കോഫി മെഷീനില്‍ നിന്ന്.മാന്‍ ഓഫ് ദി പന്റ്രി ,മാന്‍ ഓഫ് ദി കഫടീരിയ ഇന്‍ഫോപാര്‍ക്ക് ഇങ്ങനെ കുറെ അവാര്‍ഡുകള്‍ കുഞ്ഞുട്ടന് കിട്ടി.

കുഞ്ഞുട്ടന് ബ്ലോഗ്ഗെറുടെ ഒരായിരം ചൂടുള്ള ചിക്കന്‍ 65 ആശംസകള്‍...!!!

1 comment:

  1. daa.. ithu aarkkitta..!!! deepak engaaanum chess-inu koodiyo??

    ReplyDelete